Floodrelief

 

 

കേരളാ അസ്സോസ്സിയേഷൻ ഓഫ് ഡാളസ് ഓണാഘോഷപരിപാടികൾ റദ്ദാക്കി

ദുരിതാശ്വാസഫണ്ട് സമാഹരണം തുടരുന്നു

   സുഹൃത്തുക്കളെ, കേരളാ അസ്സോസ്സിയേഷൻ പ്രവർത്തകരുടെ ഒരു വിശേഷാൽ യോഗം ആഗസ്റ്റ് 18 നു ചേർന്ന് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തേണ്ടതില്ലെന്നു തീരുമാനി- ക്കുകയും ചെയ്തു. അതോടൊപ്പം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കു പരമാവധി പണം സമാഹരിക്കുവാനും തീരുമാനിച്ചു. കേരളത്തിലെ ദുരിതബാധിതരായ ജനങ്ങളോടു സഹാനുഭൂതിയോടെ ഡാലസ് ഫോർട്ട് വർത്തിലെ എല്ലാ ഇന്ത്യക്കാരും തങ്ങളാൽ കഴിയുന്ന സാമ്പത്തികസഹായം ഈ ഫണ്ടിലേക്കു നൽകണമെന്നു കേരള അസ്സോസ്സിയേഷൻ ആഹ്വാനം ചെയ്യുന്നു. സംഭാവന ചെയ്യുവാൻ താൽപര്യമുള്ളവർ Kerala Association of Dallas എന്നപേരിൽ ചെക്ക് എഴുതി 3821 Broadway Blvd, Garland TX 75043 എന്ന അഡ്രസ്സിൽ മെയിൽ ചെയ്യുകയോ, അസ്സോസ്സിയേഷൻ പ്രവർത്തകരെ ഏൽപ്പിക്കുകയോ ചെയ്യണമെന്നു് അഭ്യർത്ഥിക്കുന്നു. സെപ്റ്റംബർ 25 നു ഈ സഹായധന സമാഹരണം പൂർത്തിയാക്കണമെന്നാണ് അസ്സോസ്സിയേഷൻ ആഗ്രഹിക്കുന്നതു്. ലഭിക്കുന്ന മുഴുവൻ തുകയും കേരളസർക്കാരിന്റെ ഔദ്യോഗികസഹായനിധിയിലേക്കു അയച്ചുകൊടുക്കുന്നതാണ്. സംഭാവനകളുടെ പൂർണവിവരങ്ങൾ കഴിഞ്ഞ കാലങ്ങളിലെപ്പോലെതന്നെ കൈരളി മാസികയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. മേൽപ്പറഞ്ഞവസ്തുതകൾ കണക്കിലെടുത്തു് ഈ ഫണ്ടിലേക്കു സംഭാവനചെയ്യാൻ താൽപര്യമുള്ളവർ സെപ്റ്റംബർ 25 നു മുൻപായി സംഭാവനകൾ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു.

 ഫണ്ട് കളക്ഷൻ കൊർഡിനേറ്റർ  ഐ വർഗ്ഗീസ്

Address: Kerala Association of Dallas, 3821 Broadway Blvd, Garland, TX 75043